കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെ സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ച സാബുമോന് അബ്ദുസമദിനെ അറസ്റ്റ് ചെയ്യാത്ത നടപടിയെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി ജില്ലാ ഭാരവാഹികളുടെ യോഗം ശക്തമായി പ്രതിഷേധിച്ചു.
ലസിത പാലക്കലിന് നീതി ലഭിക്കുന്നതിനുള്ള യുവമോര്‍ച്ചയുടെ സമരത്തിന് ആര്‍എല്‍എസ്പി പിന്തുണ പ്രഖ്യാപിച്ചു. ദേശീയ സംസ്ഥാന സെമിനാറിന്റെ ഭാഗമായി ങല്ലാബോല്-ദര്‍വാസാ ഖോല്‍ പരിപാടി ജൂലൈ 28ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പി.രാജീവന് അധ്യക്ഷതവഹിച്ചു. ഉഷമടപ്പുര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറല്‍ എന്‍.റാം, സീനിയര്‍ വൈസ് പ്രസിഡണ്ട് എ.കെ.സതീഷ് ചന്ദ്രന്, ജനറല്‍ സെക്രട്ടറി ബി.സുരേഷ് കുമാര്‍, വൈസ് പ്രസിഡണ്ട് സത്യജിത്ത് നാരായണന്, പി.ബാലഗംഗാധര തിലകന്, എം.കെ.സുശീല്‍ കുമാര്‍, ദേവദാസ് നമ്പ്യാര്‍, വി.കല്ല്യാണി, കെ.എന്‍.സൗദ എന്നിവര്‍ സംസാരിച്ചു. ഇ.എ.ശ്യാം നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: