ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ പുഴയില്‍ ഉപേക്ഷിച്ച സ്‌കൂട്ടര്‍ കണ്ടെട്ടുത്തു

Friday 29 June 2018 8:25 pm IST

 

പഴയങ്ങാടി: അല്‍ഫാത്തിബി ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തു. പാലക്കോട് പുഴയില്‍ തള്ളിയ സ്‌കൂട്ടറാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. പാലക്കോട് പാലത്തിന് സമീപമുള്ള വഴിയോട് ചേര്‍ന്നുള്ള പുഴിയിലാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ചിരുന്നത്.

പ്രതികളായ എ.പി.റഫീഖ്, കെ.വി.നൗഷാദ് എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുത്തത്. തുടര്‍ന്ന് പ്രതികളുടെ സാന്നിധ്യത്തിലാണ് സ്‌കൂട്ടര്‍ കണ്ടെടുത്തത്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് മാട്ടൂല്‍ സിദ്ദിഖാബാദില്‍ നിന്ന് മോഷ്ടിച്ച എ.സി.സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 13എജെ 3895 സ്‌കൂട്ടറാണിത്. പ്രതികള്‍ ഈ സ്‌കൂട്ടര്‍ മോഷ്ടിച്ച ശേഷം അതിന്റെ വെളുത്ത നിറം മാറ്റി കറുത്ത പെയിന്റടിച്ചിരുന്നു. കവര്‍ച്ചക്ക് ശേഷം പ്രതികള്‍ ഇതിന്റെ നിറംവീണ്ടും വെള്ളയാക്കി മാറ്റിയിരുന്നു. പുഴയില്‍ നിന്നും കണ്ടെടുത്ത സ്‌കൂട്ടര്‍ തോണിയില്‍ കയറ്റിയാണ് കരയ്‌ക്കെത്തിച്ചത്. പ്രതികളെ ഏഴ് ദിവസത്തേക്കാണ് കസ്റ്റഡയില്‍വിട്ടത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുമടക്കം പരിശോധനയ്ക്ക് വിധേയാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.