ചെക്കിക്കടവ് പാലം നാടിന് സമര്‍പ്പിച്ചു

Friday 29 June 2018 8:26 pm IST

 

മയ്യില്‍: മയ്യില്‍, ചെങ്ങളായി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മിച്ച ചെക്കിക്കടവ് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ സി.കെ.പി.പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ലത, ടി.വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ബാലന്‍, കെ.കെ.രത്‌നകുമാരി, ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജിഷാകുമാരി കെ.റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ.മിനി സ്വാഗതവും അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.ദേവേശന്‍നന്ദിയും പറഞ്ഞു.

19.8 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചെക്കിക്കടവ് പാലത്തിന് 25. 32 മീറ്റര്‍ വീതമുള്ള എട്ട് സ്പാനുകള്‍ ഉള്‍പ്പെടെ 203 മീറ്റര്‍ നീളമുണ്ട്. ഇരുവശവും 1.5 മീറ്റര്‍ വീതിയുള നടപ്പാതയോടെ നിര്‍മിച്ച റോഡിന്റെ രണ്ട് ഭാഗങ്ങളിലായി ഒരു കിലോമീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും പുതുതായി നിര്‍മിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമായ പാലം യാഥാര്‍ത്ഥ്യമായതോടെ കുറുമാത്തൂര്‍, കൊയ്യം ഭാഗങ്ങളിലുള്ളവര്‍ക്ക് മയ്യില്‍ വഴി കണ്ണൂര്‍ നഗരത്തിലേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുമുള്ള യാത്ര എളുപ്പമാവും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.