ചെറുപുഴ-മുതുവം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Friday 29 June 2018 8:26 pm IST

 

ചെറുപുഴ: ചെറുപുഴ-മുതുവം റോഡ് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിച്ചു. 22.81 കോടി രൂപ ചെലവഴിച്ചാണ് പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ മഞ്ഞക്കാട് മുതല്‍ മുതുവം വരെയുള്ള 7.30 കി.മി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത്.

പ്രാപ്പൊയിലില്‍ നടന്ന പരിപാടിയില്‍ സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി.നൂറുദ്ദീന്‍, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുറാണി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം പി.ജാനകി ടീച്ചര്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് മുള്ളന്‍മട, ചെറുപുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ആര്‍.സുലോചന, ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജേഷ് പള്ളിക്കര, കെ.ശ്രീദേവി, കെ.രാജന്‍, ബിന്ദു ബിജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ, തങ്കച്ചന്‍ കാവാലം, കെ.കെ.പരമേശ്വരന്‍, കെ.കെ സുകുമാരന്‍, ജോയ് ജോസഫ് ചൂരനാനിക്കല്‍, സുരേഷ് കുമാര്‍ എം.ടി, സി.കെ.പ്രസാദ്, എം.ശ്രീധരന്‍ റോയ്, ജോസഫ്, കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടര്‍ വി.വി.ബിനു, സംഘാടകസമിതി കണ്‍വീനര്‍ കെ.എം.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ നിരത്തുകളും പാലങ്ങളും വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ.മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.    

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.