കണ്ണൂര്‍: കൈത്തറി വികസന കോര്പറേഷന് (ഹാന്‍വീവ്) സുവര്‍ണജൂബിലിയാഘോഷ സമാപനം നാളെ കണ്ണൂര്‍ നായനാര്‍ അക്കാദമി ഹാളില്‍ നടക്കും. മുതിര്‍ന്ന നെയ്ത്തുതൊഴിലാളികളെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിക്കും. മ്യൂസിയം പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കൈത്തറി മ്യൂസിയം പദ്ധതി രേഖ പ്രകാശനം ചെയ്യും. പുതിയ ഇനം ഹാന്‍വീവ് സാരികളുടെ വിപണനം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. ഹാന്‍വീവ് ചെയര്മാന് കെ.പി.സഹദേവന്, കമ്പനി സെക്രട്ടറി പ്രദീഷ് നായര്‍, സുനില്‍മാത്യു, ടി.കെ.ബാബുരാജ്, കെ.ശ്രീജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: