സുരേഷ് ഗോപിക്ക് നരേന്ദ്ര മോദിയുടെ ജന്മദിനാശംസ

Friday 29 June 2018 9:52 pm IST

കൊച്ചി: നടനും എം പിയുമായ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാശംസ. ജൂണ്‍ 26നായിരുന്നു പിറന്നാള്‍. ഔദ്യോഗിക - സേവന പ്രവര്‍ത്തനത്തിരക്കുകളിലായിരുന്നു എം പി. പാലക്കാട്, കുട്ടനാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ സേവനപദ്ധതികളുടെ ഉദ്ഘാടനങ്ങളായിരുന്നു എം പി ക്ക്. ഇന്നാണ് തിരുവനന്തപുരത്തെത്തിയത്.

അവിടെ പ്രധാനമന്ത്രിയുടെ പിറന്നാള്‍ സന്ദേശം മലയാളത്തില്‍ ഇങ്ങനെ: ''അങ്ങയുടെ ഈ ജന്മദിനത്തില്‍ എന്റെ ഹൃദയംഗമമായ ആശംസകള്‍ സ്വീകരിച്ചാലും. നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങളെ സേവിക്കുന്നതിനായി സര്‍വശക്തന്‍ അങ്ങേയ്ക്ക് സ്ഥായിയായ ആരോഗ്യവും സന്തോഷവും നല്‍കുവാന്‍ ഇടയാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു.

ഭാവുകങ്ങള്‍,

ആത്മാര്‍ഥതയോടെ

നരേന്ദ്ര മോദി.

 

1959 ല്‍ ജനിച്ച സുരേഷ് ഗോപിക്ക് 59 ആം പിറന്നാളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.