ലെന്‍ ദോംഗല്‍ ബ്ലാസ്റ്റേഴ്‌സില്‍

Saturday 30 June 2018 2:31 am IST

കൊച്ചി  : കഴിഞ്ഞ  സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി  കളിച്ച സ്ട്രൈക്കര്‍ ലെന്‍ ദോംഗല്‍ കേരളാബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പിട്ടു. മണിപ്പൂര്‍ സ്വദേശിയാണ്.

ദോംഗല്‍  ജെസിടിയിലാണ്  ഫുഡ്ബോള്‍ കരിയര്‍ ആരംഭിച്ചത്. 2012 ല്‍ എഎഫ്‌സികപ്പില്‍ ഈസ്റ്റ് ബംഗാളിനുവേണ്ടി അന്താരാഷ്ട്ര മത്സരം കളിച്ചു. പിന്നീട് പൈലന്‍ ആരോസിലേക്കും 2014 ല്‍ ഐ ലീഗില്‍ ഷില്ലോംഗ് ലജോംഗിനു വേണ്ടിയും  കളിച്ചു. 2014 ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി ഐഎസ്എല്ലിലെ ബൂട്ടണിഞ്ഞ ലെന്‍,  2015 ല്‍ ഡല്‍ഹി ഡൈനോമോസിനും  കളിച്ചു. 2017 ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 24 കാരനായ ലെന്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഹാട്രിക് നേടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.