സിന്ധു, ശ്രീകാന്ത്സെമിയില്‍

Saturday 30 June 2018 2:32 am IST

കോലാലമ്പൂര്‍: ഇന്ത്യയുടെ പി.വി സിന്ധുവും കെ. ശ്രീകാന്തും മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു.മൂന്നാം സീഡായ സിന്ധു ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനായ കരോളിന മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 22-20, 21-19. മത്സരം 53 മിനിറ്റ് നീണ്ടു. കരോളിനക്കെതിരായ പതിനൊന്ന് മത്സരങ്ങളില്‍ സിന്ധുവിന്റെ അഞ്ചാം വിജയമാണിത്.സെമിയില്‍ സിന്ധു ചൈനീസ് തായ്‌പേയിയുടെ ഒന്നാം സീഡായ തായ് സു യിങ്ങിനെ നേരിടും. ഇതുവരെ ഇവര്‍ തമ്മില്‍ കളിച്ച 11 മത്സരങ്ങളില്‍ എട്ടെണ്ണത്തിലും യിങ്ങാണ് ജയിച്ചത്. 2016 ലെ റിയോ ഒളിമ്പിക്‌സിലാണ് സിന്ധു അവസാനം തായ് സു യിങ്ങിനെ തോല്‍പ്പിച്ചത്.

നാലാം സീഡായ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെ തോല്‍പ്പിച്ചു. 39 മിനിറ്റ് നീണ്ട് പോരാട്ടത്തില 21-18, 21-14 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വിജയിച്ചത്്. സെമിയില്‍ ശ്രീകാന്ത്് കെന്റോ മൊമോട്ടയെ നേരിടും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.