ആലപ്പുഴ: കെ.ആര്. ഗൗരിയമ്മയുടെ നൂറാം ജന്മദിനം നാളെ വിപുലമായി ആഘോഷിക്കും. ജെഎസ്എസ്സിനെ കൂടാതെ രാഷ്ട്രീയത്തിനതീതമായി ഗൗരിയമ്മയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ റെയ്ബാന്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍. 11ന് കേക്കു മുറിക്കും. പാര്‍ട്ടി പ്രവര്‍ത്തകരും സാംസ്കാരിക നായകന്മാരും ഗൗരിയമ്മയെ ആദരിക്കും. തുടര്‍ന്ന് പിറന്നാള്‍ സദ്യ. ഒരുമാസത്തെ ജന്മദിനപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിവിധ മന്ത്രിമാര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: