കശ്മീരിലെ വിഘടനവാദികളെ നേരിടാന്‍ ഇനി വനിത കമാന്‍ഡോകള്‍

Saturday 30 June 2018 11:23 am IST
സൈനികര്‍ക്കു നേരെ കല്ലെറിയുന്ന സംഘങ്ങളില്‍ സ്ത്രീകളും വ്യാപകമായി കൂടിയതോടെയാണ് ഇവരെ നേരിടാന്‍ വനിത കമാന്‍ഡോസിനെ രംഗത്തിറക്കുന്നത്.

ശ്രീനഗര്‍: കശ്മീരില്‍ സൈനികര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുന്ന വിഘടനവാദികളെ നേരിടാന്‍ ഇനി വനിത കമാന്‍ഡോകളും. സൈനികര്‍ക്കു നേരെ കല്ലെറിയുന്ന സംഘങ്ങളില്‍ സ്ത്രീകളും വ്യാപകമായി കൂടിയതോടെയാണ് ഇവരെ നേരിടാന്‍ വനിത കമാന്‍ഡോസിനെ രംഗത്തിറക്കുന്നത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് കമാന്‍ഡോസിന്റെ നേതൃത്വത്തിലാണ് വനിത കമാന്‍ഡോസിന് പരിശീലനം നല്‍കുന്നത്.

കശ്മീര്‍ താഴ്വരയില്‍ സുരക്ഷ സൈനികര്‍ക്കു നേരെയും മറ്റ് ആള്‍ക്കാര്‍ക്കു നേരെയും വിഘടനവാദികളായ ആളുകള്‍ കല്ലെറിയുന്ന സംഭവങ്ങള്‍ അടുത്തിടെയാണ് ക്രമാതീതമായി വര്‍ധിച്ചത്. കഴിഞ്ഞ മെയ് 7ന് ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി നര്‍ബല്‍ മേഖലയില്‍ ഇത്തരത്തില്‍ നടന്നൊരു കല്ലേറില്‍ കൊല്ലപ്പെട്ടിരുന്നു.

 

മെയ് 2ന് ഷോപ്പിയാനിലെ സവൂര ഗ്രാമത്തില്‍ വിദ്യാര്‍ത്ഥികളുടെ വാഹനത്തിനു നേരെ കല്ലേറ് ഉണ്ടായിരുന്നു. ഏപ്രില്‍ 30ന് അനന്ത്നാഗില്‍ വാഹനങ്ങള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ ഏഴ് വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പുറമെയാണ് ഇക്കൂട്ടര്‍ സുരക്ഷ സൈനികര്‍ക്കു നേരെയും നിരന്തരമായി ആക്രമണങ്ങള്‍ അഴിച്ചു വിടുന്നത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.