സിഗ്നല്‍ തകരാര്‍: ട്രെയിനുകള്‍ വൈകി

Saturday 30 June 2018 11:38 am IST

തിരുവനന്തപുരം: സിഗ്നല്‍ തകരാര്‍ മൂലം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള ട്രെയിനുകള്‍ വൈകി. സെന്‍‌ട്രലിലേക്ക് വരേണ്ട ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു​. കഴക്കൂട്ടം, കൊച്ചുവേളി തുടങ്ങിയ സ്റ്റേഷനുകളിലാണ്​ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നത്​.

ലോക്കോ ഷെഡില്‍ നിന്നിറക്കിയ ട്രെയിന്‍ പാളത്തില്‍ കുടുങ്ങിയതിനാലാണ്​സിഗ്നല്‍ തകരാറിലായത്​. ട്രാക്കില്‍ നിന്ന്​ എന്‍ജിന്‍ മാറ്റിയ ശേഷം മാത്രമേ ​ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ സാധിക്കുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.