ന്യൂദല്‍ഹി: ഇ-പാന്‍ സേവനത്തിന്തുടക്കം കുറിച്ച് ആദായനികുതി വകുപ്പ്. ഇതിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പാന്‍ കാര്‍ഡ് സ്വന്തമാക്കാം. ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് ഇ-പാന്‍ സംവിധാനം ഉപയോഗപ്പെടുത്താനാവും. വ്യക്തികള്‍ക്ക് മാത്രമാവും പുതിയ സേവനം ആസ്വദിക്കാനാവുക.
ഇ-പാന്‍ ലഭിക്കുന്നതിനായി പ്രത്യേകിച്ച് രേഖകളൊന്നും നല്‍കേണ്ടതില്ല. ആദ്യം വരുന്നവര്ക്ക്ആദ്യമെന്ന രീതിയിലാവും ഇ-പാന്‍ സേവനം നല്കുകയെന്ന്ആദായ നികുതി വകുപ്പ്വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങളുടെ അടിസ്ഥാത്തിലാവും ഇ-പാന്‍ നല്‍കുക. ഇതിനൊപ്പം ഒപ്പ് കൂടി അപ്ലോഡ് ചെയ്യണം. ഇ-പാനിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബറിലേക്ക്വരുന്ന ഒടിപി കൂടി നല്കി സേവനം ആരംഭിക്കാന്‍ സാധിക്കും.
മുഴുവന്‍ വിവരങ്ങള്‍ നല്കികഴിഞ്ഞാല് പാന്‍ കാര്‍ഡ്നമ്പര്‍, ആധാറുമായി ബന്ധപ്പിക്കപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇമെയിലിലേക്കും വരും. പാന്‍ കാര്ഡ്എളുപ്പത്തില് നല്‍കുന്നതിനും പേപ്പര്‍രഹിത ഇടപാടുകള്‍ പ്രോല്സാഹിപ്പിക്കുന്നതിനുമാണ്ആദായ നികുതി വകുപ്പ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.
ഹിന്ദു അണ്ഡിവൈഡഡ്ഫാമിലി, സ്ഥാപനങ്ങള്‍, ട്രസ്റ്റ്, കമ്പനികള്‍ എന്നിവക്കൊന്നും പുതിയ സേവനം ലഭ്യമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: