എഡിജിപിയുടെ മകളുടെ അറസ്റ്റ് തെളിവ് കിട്ടിയാല്‍ മാത്രമെന്ന് ഡിജിപി

Saturday 30 June 2018 12:46 pm IST

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് വൈകുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ഡിജിപി ലോക് നാഥ് ബെഹ്‌റ. കേസിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല. കേസ് പ്രത്യേക സംഘം അന്വേഷിക്കുകയാണ്. അവരത് കൃത്യമായി അന്വേഷിക്കും. ഒരു കേസുണ്ടായാല്‍ പെട്ടെന്ന് തന്നെ തെളിവ് ഉണ്ടാവണമെന്നില്ല. ക്രിത്യമായ തെളിവ് കിട്ടിയാല്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചു. 

ഗവാസ്‌കര്‍ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും കാലില്‍ വാഹനം കയറ്റിയെന്നുമാണ് എഡിജിപിയുടെ മകളുടെ പരാതി. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടും അത് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടില്ല. ഈ പരാതിയിലും കൂടുതല്‍ തെളിവ് ശേഖരിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചു. 

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.