പീഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ചതിന് സഭയ്ക്കെതിരെ പോള്‍ തേലക്കാട്ട്

Saturday 30 June 2018 1:11 pm IST

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള  പീഡനക്കേസില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം നടത്താതിരുന്നത് തെറ്റെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്. പരാതി ഒതുക്കി തീര്‍ക്കുന്ന തരത്തിലുള്ള നടപടി പാടില്ലായിരുന്നു. പരാതിയില്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എന്ത് നടപടി എടുത്തുവെന്ന് കൃത്യമായി അറിയാത്തതിനാല്‍ അദ്ദേഹത്തെ കുറ്റം പറയുന്നില്ല. ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് വേദനാജനകമാണെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. 

ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ഒരു വര്‍ഷം മുമ്പ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ബിഷപ്പിനെതിരെ യാതൊരു നടപടികളും സഭാ നേതൃത്വം കൈക്കൊണ്ടിരുന്നില്ല. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മഠത്തിലെത്തി അനുരഞ്ജന ചര്‍ച്ചയും നടത്തിയിരുന്നു. രണ്ട് പാതിരിമാരാണ് ബിഷപ്പിന്റെ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തത്.

വൈദ്യപരിശോധനയില്‍ കന്യാസ്ത്രീ പീഠനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.