സഭയുടെ ഭൂമി ഇടപാട്: ആദായനികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Saturday 30 June 2018 2:32 pm IST

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് നടപടിയുമായി മുന്നോട്ട്. ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഭൂമി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കും. കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വ്യത്യാസമുണ്ട്. ഇതെല്ലാം അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പഠിച്ച ശേഷം അന്വേഷണം സഭാതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഭൂമി വില്‍പ്പന നടത്തിയ കോതമംഗലം മലയിന്‍‌കീഴ് ഇലഞ്ഞിക്കല്‍ ജോസ് കുര്യന്‍, ജോസ് കുര്യന്റെ സഹായി ദിലീപ്, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.