കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

Saturday 30 June 2018 2:49 pm IST

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. 

കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു ആക്രമണം. യുവതിയുടെ ശരീരത്തിന്റെ ഒരു ഭാഗത്ത് പൊള്ളലേറ്റു. ആക്രമണത്തിനു ശേഷം ട്രെയിനില്‍ നിന്നോടി രക്ഷപെട്ട യുവാവ് അരുണിനെ പോലീസ് പിടികൂടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.