ചിലപ്പോള്‍ പെണ്‍കുട്ടി

Sunday 1 July 2018 2:52 am IST
ആവണി എസ്. പ്രസാദ്, കാവ്യഗണേശ്, കൃഷ്ണചന്ദ്രന്‍, ദിലീപ് ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചിലപ്പോള്‍ പെണ്‍കുട്ടി.

ആവണി എസ്. പ്രസാദ്, കാവ്യഗണേശ്, കൃഷ്ണചന്ദ്രന്‍, ദിലീപ് ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചിലപ്പോള്‍ പെണ്‍കുട്ടി.' ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കര നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നൂറനാടില്‍ ആരംഭിച്ചു.

സുനില്‍ സുഖദ, അരിസ്‌റ്റോ സുരേഷ്, ജീവന്‍ ഗോപാല്‍, ശരത്ത്, നൗഷാദ്, ശിവ മുരളി, അഷറഫ് ഗുരുക്കള്‍, അഡ്വ. മുജീബ് റഹ്മാന്‍, സുനീഷ് ചുനക്കര, പ്രിയ, ശ്രുതി, രജനീകാന്ത്, രുദ്ര എസ്. ലാല്‍, ലക്ഷ്മിപ്രസാദ്, ഭാഗ്യലക്ഷ്മി, ജലജ, പാര്‍വ്വതി തുടങ്ങിയവരാണ് താരങ്ങള്‍. എം. കമറുദ്ദീന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് ജി. നായര്‍ നിര്‍വ്വഹിക്കുന്നു. സംഗീതം അജയ് സരിഗമ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.