ഡറുമ പാവയ്ക്ക് കണ്ണ്: മുഖ്യമന്ത്രിക്ക് വിശ്വാസമോ കമ്പനിയെ പേടിയോ

Saturday 30 June 2018 3:30 pm IST
തലസ്ഥാനത്ത്. ഉദ്ഘാടനം ഡറുമ പാവയുടെ കണ്ണുവരച്ച്. ജപ്പാനില്‍ ഐശ്വര്യത്തിന്റെ പ്രതീകമാണത്രെ 'ഡറുമ പാവ'. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന ബുദ്ധസന്യാസി ബോധി ധര്‍മന്റെ പ്രതീകമാണ് അവര്‍ക്ക് ഡറുമ പാവകള്‍. ചൈനയില്‍ സെന്‍ മതം ആരംഭിച്ചതും ബോധി ധര്‍മനാണ്.

കൊച്ചി: പരിസ്ഥിതി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കുവേണ്ടിയിറക്കിയ പുസ്തകത്തില്‍ ഐതിഹ്യങ്ങളെ തള്ളിയും ശാസ്ത്രീയ യുക്തികളെ പോഷിപ്പിച്ചുമുള്ള പ്രചാരണ വേലകള്‍ നിറച്ചതായിരുന്നു. ആദിവാസി-ഗോത്ര വര്‍ഗക്കാരുടെ ആദി വിശ്വാസ പ്രകാരമുള്ള 'തവളക്കല്യാണ'ങ്ങള്‍ പോലുള്ള വിശ്വാസാചാരങ്ങളെ ഏറ്റവും പരിഹസിച്ചത് കേരളത്തിലെ പുരോഗമന വാദികളെന്ന് സ്വയം പ്രഖ്യാപിച്ചവരായിരുന്നു.

പിണറായി വിജയന്‍ സിപിഎം സെക്രട്ടറിയായിരിക്കെ പ്രവാചകന്റെ മുടിയെ വിമര്‍ശിച്ച് ഇരട്ടച്ചങ്ക് പ്രകടിപ്പിച്ചിരുന്നു. പക്ഷേ സംസ്ഥാന മുഖ്യമന്ത്രി പിറണറായി വിജയന്‍ ഡറുമ പാവയുടെ കണ്ണു വരച്ച് തനിറിനം കാണിച്ചു.ഡ്രൈവറില്ലാതെ ഓടിക്കാവുന്ന വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഗവേഷണങ്ങള്‍ക്കായി നിസാന്‍ മോട്ടോര്‍ കമ്പനി ആരംഭിക്കുന്ന ഗ്ലോബല്‍ ഡിജിറ്റല്‍ ഹബിന്റെ ചടങ്ങായിരുന്നു വേദി.

തലസ്ഥാനത്ത്. ഉദ്ഘാടനം ഡറുമ പാവയുടെ കണ്ണുവരച്ച്. ജപ്പാനില്‍ ഐശ്വര്യത്തിന്റെ പ്രതീകമാണത്രെ 'ഡറുമ പാവ'. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന ബുദ്ധസന്യാസി ബോധി ധര്‍മന്റെ പ്രതീകമാണ് അവര്‍ക്ക് ഡറുമ പാവകള്‍. ചൈനയില്‍ സെന്‍ മതം ആരംഭിച്ചതും ബോധി ധര്‍മനാണ്. 

കണ്ണില്ലാതെയാവും പാവ വാങ്ങാന്‍ കിട്ടുക. പുതി സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ അവിടത്തുകാര്‍ ഇതില്‍ ഒരു കണ്ണ് വരയ്ക്കും. ലക്ഷ്യം പൂര്‍ത്തിയാകുമ്പോള്‍ രണ്ടാമത്തെതും; ഇതാണ് ആചാരം. പാവയെ കാണുമ്പോള്‍ ലക്ഷ്യം ഓര്‍മിപ്പിക്കുകയും വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമത്രേ. 

ജപ്പാനിലെ ഈ വിശ്വാസം കേരളത്തിലെത്തിയപ്പോള്‍ ഔദ്യോഗികമായി, അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി പാവയ്ക്ക് കണ്ണും വരച്ചു. ഒരു സങ്കോചവുമില്ലാതെ പിണറായി കണ്ണു വരച്ചു. 

നിസാന്‍ കമ്പനി പറഞ്ഞത് അനുസരിക്കാന്‍ ബാധ്യസ്ഥനായതാണോ, ചൈനയോടും ബുദ്ധിസത്തോടും ജപ്പാനോടുമുള്ള വിശ്വാസം പ്രകടിപ്പിച്ചതാണോ, എന്നും മറ്റുമാണ് പലരും സാമൂഹ്യ മാധ്യമങ്ങളില്‍ ചോദിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.