നിലവാരം കുറഞ്ഞ പാല്‍; പരിശോധന വ്യാപകമാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Sunday 1 July 2018 2:39 am IST

തിരുവനന്തപുരം: നിലവാരം കുറഞ്ഞ പാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ പ്രതേ്യക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജാഗ്രതയോടെ പരിശോധന നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. 

മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്നു കമ്മീഷന്‍  റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.  പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന പരാതി വ്യപകമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.

പാലിന്റെ 14 സാമ്പിളുകള്‍ പരിശോധിച്ചു. പരിശോധനാ ഫലങ്ങളില്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ കാരണങ്ങള്‍ കണ്ടെത്താനായില്ല.  പൊതുജനങ്ങള്‍ക്ക് ശുദ്ധമായ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ലഭിക്കാന്‍ വിപണിയില്‍ പരിശോധന നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.