എസ്.ജാനകി മരിച്ചെന്ന് പ്രചാരണം: അന്വേഷണത്തിന് ഉത്തരവിട്ടു

Sunday 1 July 2018 2:41 am IST

തിരുവനന്തപുരം:  ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേരളത്തിലെ പിന്നണി ഗായകരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി. സൈബര്‍; ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല.

സംസ്‌കാരസമയം പോലും ഉള്‍പ്പെടുത്തി ഒട്ടേറെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ജാനകി പാട്ട് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയും ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. 

വ്യാജ സന്ദേശം സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ച് തുടങ്ങിയവരെയും കണ്ടെത്താനാവശ്യപ്പെട്ടാണ് അന്വേഷണം സൈബര്‍ ക്രൈം ഡിവൈ.എസ്പിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തിയ ശേഷം കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാനുമാണ് ഡി.ജി.പിയുടെ നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.