കാര്യമറിഞ്ഞ് പ്രതികരിക്കണം; അരുണ്‍ ജെയ്റ്റ്‌ലി

Sunday 1 July 2018 3:07 am IST

ന്യൂദല്‍ഹി:  സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം  2017 ല്‍ 50 ശതമാനം വര്‍ധിച്ചത് കള്ളപ്പണം കൊണ്ടാണെന്ന  കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്വിസ് ബാങ്കിലെ നിക്ഷേപങ്ങളെല്ലാം  നികുതി വെട്ടിച്ചതാണെന്ന് അനുമാനിക്കുന്നത് ശരിയല്ലെന്നും വസ്തുതകള്‍ മനസ്സിലാക്കിവേണം പ്രതികരിക്കേണ്ടതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

കള്ളപ്പണ നിക്ഷേപങ്ങളുടെ സ്വര്‍ഗമെന്ന പ്രതിഛായ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്.  നികുതിവെട്ടിപ്പുകാര്‍ക്ക് പറ്റിയ താവളമായി ഇനി സ്വിസ് ബാങ്കുകളെ കാണാനാവില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സ്വിസ്ബാങ്കിലെ നിക്ഷേപ വര്‍ധന കള്ളപ്പണം കൊണ്ടല്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ ഗോള്‍ പോസ്റ്റ് മാറ്റിക്കളിക്കുന്നെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.