ക്രൈസ്തവ സഭയ്ക്കുള്ളിലെ ജീര്‍ണത പുറത്ത്

Sunday 1 July 2018 3:09 am IST

കോട്ടയം: യേശുക്രിസ്തു കാണിച്ചുകൊടുത്ത പാതയില്‍നിന്ന്  ശുശ്രൂഷ നടത്തുന്നവര്‍ വ്യതിചലിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിലൂടെ വ്യക്തമാകുന്നത്. ബിഷപ്പ് പോലെ സഭയുടെ പരമോന്നത സ്ഥാനത്ത് നില്‍ക്കുന്നവര്‍ ദൈവത്തിന്റെ മണവാട്ടികളായി കരുതപ്പെടുന്ന കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് പറയുമ്പോള്‍ ക്രൈസ്തവ സഭയെ ബാധിച്ച ജീര്‍ണത എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാണ്.

രണ്ട് വര്‍ഷത്തിലേറെയായി കുറവിലങ്ങാട്ടുള്ള ഗസ്റ്റ്ഹൗസില്‍ പലതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കന്യാസ്ത്രീ രേഖാമൂലം സഭാനേതൃത്വത്തിന് പരാതിനല്‍കിയിട്ടും കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്ന നിലപാടാണ് സഭാനേതൃത്വം സ്വീകരിച്ചത്. പീഡനത്തിനെതിരെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ സഭാനേതൃത്വം തയ്യാറായില്ല. ഇത്‌സംബന്ധിച്ച് അന്വേഷണം സഭാതലത്തില്‍ നടക്കുമ്പോള്‍ തന്നെ സംഭവം ഇരുചെവിയറിയാതെ ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. അന്വേഷണത്തിന് ആലഞ്ചേരിതന്നെ കുറവിലങ്ങാട്ട് എത്തിയിരുന്നു. എന്നാല്‍ ബിഷപ്പിനെതിരെ നടപടിയുണ്ടായില്ല.

ഓര്‍ത്തഡോക്സ് സഭയില്‍ അഞ്ച് വികാരിമാര്‍  വീട്ടമ്മയെ കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിച്ച സംഭവം പുറത്തായതിന് തൊട്ട് പിന്നാലെയാണ് കുറവിലങ്ങാട് നടന്ന ബലാത്സംഗവും വെളിച്ചത്തായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.