അതിരൂപതയുടെ ഭൂമി ഇടപാട്; ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Sunday 1 July 2018 3:11 am IST

കൊച്ചി:  എറണാകുളം അങ്കമാലി-അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. സാജു വര്‍ഗീസ് കുന്നേല്‍, ഇലഞ്ഞിയില്‍ ജോസ് കുര്യന്‍, കാക്കനാടുള്ള വികെ ഗ്രൂപ്പ് എന്നിവരുടെ സ്ഥാപനങ്ങളിലും വീട്ടിലും കഴഞ്ഞദിവസം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണമിടപാട് നടന്നതായി വ്യക്തമായതിനെ തുടര്‍ന്നാണിത്.

കഴിഞ്ഞ ദിവസം 13 സ്ഥലങ്ങളിലാണ് ഒരേസമയം ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി എടുത്ത വായ്പയുടെ കടം തീര്‍ക്കാനാണ് കൊച്ചി നഗരത്തിലെ അഞ്ച് സ്ഥലങ്ങള്‍ അതിരൂപത വില്‍ക്കാന്‍ തീരുമാനിച്ചത്. 27 കോടി രൂപയ്ക്ക് ഇടനിലക്കാരനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമിക്ക് ഒന്‍പത് കോടി മാത്രമാണ് കിട്ടിയത്. 60 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കുറഞ്ഞവിലയ്ക്ക് വിറ്റുതുലച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.