സഭയ്‌ക്കെതിരെ ഫാ. പോള്‍ തേലക്കാട്ട്

Sunday 1 July 2018 3:11 am IST

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഉള്‍പ്പെട്ട ലൈംഗികാരോപണത്തില്‍ സഭാ നേതൃത്വത്തിനെതിരെ സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. സഭയ്ക്കും വിശ്വാസികള്‍ക്കും വലിയ അപമാനവും വേദനയുമുണ്ടാക്കിയ സംഭവമാണിത്. 

ഈ പ്രശ്നത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിവില്ല. ലഭിച്ച അറിവ് വച്ച് നാലു വര്‍ഷം മുന്‍പാണ് ആരോപണം ഉണ്ടായത്. ഇത്രയും കാലമായിട്ടും പ്രശ്നപരിഹാരമുണ്ടാകാത്തത് ഖേദകരമാണ്. എന്തുകൊണ്ടാണ് ബന്ധപ്പെട്ട വേദികളില്‍ പരിഹാരമുണ്ടാകാത്തത് എന്ന് വ്യക്തമല്ല. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധിക്കായിരുന്നു പരാതി നല്‍കേണ്ടിയിരുന്നത്. ആലഞ്ചേരിക്ക് പരാതി നല്‍കിയെങ്കില്‍, അദ്ദേഹം അത് നിയമവ്യവസ്ഥയ്ക്ക് കൈമാറണമായിരുന്നു. പരാതി ലഭിച്ചിരുന്നോ എന്നും എന്തു നടപടി സ്വീകരിച്ചുവെന്നും അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്.

ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ആത്മസംയമനവും അച്ചടക്കവും പാലിക്കണം. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല സഭയ്ക്കുണ്ട്. സന്യസിനിയുടെ പരാതിയുടെ സത്യസന്ധമായ പരിഹാരം കാണണം. മാന്യമായി ജീവിക്കുന്ന വൈദികര്‍ക്കും സന്യാസിനികള്‍ക്കും വിശ്വാസികള്‍ക്കും വളരെ അപമാനകരമാണ് ഈ സംഭവമെന്നും ഫാ.പോള്‍ തേലക്കാട്ട് ഒരു ചാനലിനോട് പ്രതികരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.