സോമനാഥ് ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍

Sunday 1 July 2018 3:13 am IST

ന്യൂദല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (88)യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീട് വീണ്ടും വഷളായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച സിടിസി സ്‌കാന്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

 2004 മുതല്‍ 2009 വരെ വര്‍ഷങ്ങളില്‍ ലോക്‌സഭാ സ്പീക്കറായിരുന്ന ചാറ്റര്‍ജി പത്ത് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടത്പക്ഷം പിന്‍വലിക്കുമ്പോള്‍ രാജിവെക്കാത്തതിനെ തുടര്‍ന്ന് 2008ല്‍ ചാറ്റര്‍ജിയെ സിപിഎം പുറത്താക്കി. ഏതാനും സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.