ഹാരിയും സംഘവും കടുത്ത പരിശീലനത്തില്‍

Sunday 1 July 2018 3:34 am IST

മോസ്‌ക്കോ: ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി ഇംഗ്ലണ്ട് ടീം കടുത്ത പരിശീലനത്തില്‍. വേഗം കൂട്ടാനായി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, കെയ്ല്‍ വാക്കര്‍ എന്നിവര്‍ ഇന്നലെ സൈക്കിളിങ്ങ് പരീശീലനം നടത്തി.

കെയന്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ആഷ്‌ലി യങ്ങ്, ജെസി ലിന്‍ഗാര്‍ഡ്, ഡിലെ അലി , ഡാനി വെല്‍ബക്ക്, കീരന്‍ ട്രിപ്പിയര്‍, കെയ്ല്‍ വാക്കര്‍ എന്നിവര്‍ കടുത്ത പിശീലനത്തില്‍ വിയര്‍ത്തുകളിക്കുന്നതിന്റെ വീഡിയോ ഇംഗ്ലണ്ട് ടീം അധികൃതര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഈ കളിക്കാര്‍ ആരു തന്നെ ബെല്‍ജിയത്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കളിച്ചില്ല. നേരത്തെ തന്നെ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയതിനെ തുടര്‍ന്ന് കോച്ച് ഗാവേത്ത് സൗത്ത്‌ഗേറ്റ് ബെല്‍ജിയത്തിനെതിരെ രണ്ടാം നിര ടീമിനെയാണ് ഇറക്കിയത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ട് തോറ്റു.

ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് മൂന്നിന് കൊളംബിയയെ നേരിടും. ഹാരി കെയ്‌നിന്റെ ടീം കൊളംബിയയെ മറികടക്കുമെന്നാണ് പ്രതീക്ഷ. സ്വീഡന്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലെ വിജയികളായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 

ലോക മൂന്നാം നമ്പറായ ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനെ നേരിടും. ജപ്പാനെ മറികടന്ന് ക്വാര്‍ട്ടറിലെത്തിയാല്‍ ബെല്‍ജിയത്തിന് മിക്കവാറും ബ്രസീലിനെ നേരിടേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.