നെയ്മറെ സൂക്ഷിക്കണം: മെക്‌സിക്കോ ക്യാപ്റ്റന്‍

Sunday 1 July 2018 3:35 am IST

മോസ്‌ക്കോ: ഫൗളുകള്‍ പെരുപ്പിച്ചു കാണിക്കുന്ന സ്വഭാവക്കാരനാണ് നെയ്മര്‍. അതിനാല്‍ ഫിഫയും മാച്ച് റഫറിമാരും ഈ ബ്രസീലിയന്‍ താരത്തെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെക്‌സിക്കോ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വാര്‍ഡാഡോ.

ഞങ്ങള്‍ക്ക് നെയ്മറെ നന്നായി അറിയാം. പക്ഷെ വിധി കര്‍ത്താക്കള്‍ ഞങ്ങളല്ല. അതിനാല്‍ ഫിഫയും റഫറിമാരും ഇക്കാര്യം ശ്രദ്ധിക്കണം. ബ്രസീലിനെതിരായ നാളത്തെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്ദ്രെ ഗ്വാര്‍ഡാഡോ.

വീഡിയോ അസിസ്റ്റന്‍ഡ് റഫറീമാര്‍ നെയ്മറുടെ കളി നിരീക്ഷിക്കണം. ഫൗളുകള്‍ പെരുപ്പിച്ച് കാണിക്കുന്ന കളിക്കാരനാണ്. നിസാരമായ ഫൗളിന്  ഗ്രൗണ്ടില്‍ വീഴാനും മടിയില്ല.നെയ്മറുടെ ഇത്തരം കളിയവസാനിപ്പിക്കാന്‍ ഫിഫയും റഫറിമാരും ശ്രദ്ധിക്കണം.

ഈ ലോകകപ്പിന്റെ തുടക്കം മുതല്‍ നെയ്മര്‍ക്ക് റഫറീമാര്‍ വേണ്ടത്ര സംരക്ഷണം നല്‍കുന്നില്ലെന്ന പരാതിയിലാണ് ബ്രസീലിയന്‍ ആരാധകര്‍. ആദ്യ മത്സരത്തില്‍ പത്തുതവയാണ് എതിരാളികള്‍ നെയ്മറെ ഫൗള്‍ ചെയ്തത്.ലോകകപ്പില്‍ ഞങ്ങള്‍ ഇതുവരെ ബ്രസീലിനെ തോല്‍പ്പിച്ചിട്ടില്ലെന്നത് വാസ്തവം തന്നെ.

എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തു. ലോകകപ്പില്‍ ഇതുവരെ ഞങ്ങള്‍ക്ക് ജര്‍മനിക്കെതിരെ വിജയിക്കാനായില്ല . എന്നാല്‍ റഷ്യയില്‍ ഞങ്ങള്‍ ജര്‍മനിയെ അട്ടിമറിച്ചു. ബ്രസീലിനെതിരെയും വിജയം നേടുമെന്ന് ആന്ദ്രെ ഗ്വാര്‍ഡാഡോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.