ഇരിട്ടിയില്‍ ജോയിന്റ് ആര്‍ടിഒയുടെ മിന്നല്‍ പരിശോധന പിടികൂടിയത് പത്തോളം ഓട്ടോറിക്ഷകള്‍

Sunday 1 July 2018 2:10 am IST

 

ഇരിട്ടി: ഇരിട്ടിയില്‍ ജോയിന്റ് ആര്‍ടിഒ എം.വി.റിയാസിന്റെ മിന്നല്‍ പരിശോധന. മതിയായ ഫിറ്റ്‌നസ് സര്‍ട്ടിപ്പിക്കറ്റുകള്‍ ഇല്ലാതെ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചും സമീപ പ്രദേശങ്ങളിലേക്ക് സമാന്തര സര്‍വീസുകള്‍ നടത്തുകയും മറ്റും ചെയ്യുകയായിരുന്ന പത്തോളം ഓട്ടോറിക്ഷകള്‍ പരിശോധനയില്‍ പിടികൂടി. 

ബ്രേക്കും ഇന്‍ഷൂറന്‍സും ഇല്ലാതെ നിരവധി ഓട്ടോറിക്ഷകള്‍ ഈ മേഖലയില്‍ സര്‍വീസ് നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു മഫ്ട്ടിയില്‍ എത്തിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിശോധന. പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയീടാക്കിയ ശേഷം ഇരിട്ടി പൊലീസിന് കൈമാറി. അപകടകരമാം വിധം ആളുകളെ കുത്തിനിറച്ചും മറ്റും ഓടുന്ന വാഹനങ്ങളെക്കുറിച്ച് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തെ അറിയിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. റോഡപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ആയിരുന്നു അപകടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹനവകുപ്പ് ഇത്തരം നിര്‍ദ്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശന മാക്കാനാണ് തീരുമാനം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.