എസ്എന്‍ഡിപി യൂണിയന്റെ പേരില്‍ യോഗം ചേര്‍ന്നവര്‍ സംഘടനാ ചുമതലയില്ലാത്തവര്‍

Sunday 1 July 2018 2:17 am IST

 

ചെറുപുഴ: എസ്എന്‍ഡിപി പയ്യന്നൂര്‍ താലൂക്ക് യൂണിയന്‍ രൂപവത്കരിക്കണമെന്ന ആവശ്യമുന്നയിച്ച് എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം നടന്ന യോഗം സംഘടന ഭാരവാഹികളല്ലാത്തവരുടെതാണെന്നും. യോഗം വിളിക്കാന്‍ ഇവര്‍ക്ക് അംഗീകാരമില്ലെന്നും തളിപ്പറമ്പ താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തളിപ്പറമ്പ് താലൂക്ക് യൂനിയന്റെ കീഴില്‍നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശാഖയുടെയും ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലും ടചഉജ ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചതിന്റെ പേരിലും സംഘടനയില്‍ നിന്ന് പുറത്തായവരാണ് പയ്യന്നൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.

 പയ്യന്നൂര്‍ താലൂക്ക് യൂണിയന്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിക്കേണ്ടത് എസ്എന്‍ഡിപി ശാഖാ ഭാരവാഹികളുടെ യോഗമാണ്. ഇതിനുള്ള നിര്‍ദ്ദേശം തളിപ്പറമ്പ താലൂക്ക് യൂണിയന്‍ വഴിയാണ് ജനറല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ യോഗം വിളിച്ചവര്‍ ഭാരവാഹികളല്ല. സാധാരാണ അംഗങ്ങള്‍ മാത്രമാണ്. സംഘടനാ വിരുദ്ധരില്‍ നിന്ന് സാമ്പത്തിക സഹായവും പാരിതോഷിതങ്ങളും സ്വീകരിച്ചാണിവര്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും

 പയ്യന്നൂര്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അന്നൂര്‍, വെങ്ങര, ശാഖകളിലെ ഭാരവാഹികള്‍ പോലും തൊട്ടടുത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഇവര്‍ അറിയിച്ചു. കഴിഞ്ഞ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കുകയും ജയസാധ്യതയില്ലെന്നറിഞ്ഞ് പിന്‍വലിക്കുകയും ചെയ്ത വ്യക്തിയാണ് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും താലൂക്ക് യൂനിയന്‍ ഭാരവാഹികള്‍. പറഞ്ഞു. ജനറല്‍ സെക്രട്ടറിയെ പൊതുയോഗത്തില്‍ അപകീര്‍ത്തിപ്പെടുത്തിയ വ്യക്തിയും മുന്‍നിരയിലുണ്ടെന്നുംണ്ട്. ഇവരൊന്നും ഭാരവാഹികളല്ലാത്തതിനാല്‍ അച്ചടക്കനടപടിയെടുക്കാന്‍ സാധിക്കില്ലെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. 

പത്രസമ്മേളനത്തില്‍ തളിപ്പറമ്പ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.ഗംഗാധരന്‍, സെക്രട്ടറി വി.പി.ദാസന്‍, വൈസ്.പ്രസിഡന്റ് പി .ജെ.ബിജു, യോഗം ഡയറക്ടര്‍ വി.ആര്‍.സുനില്‍, വി.എന്‍.ദാമോദരന്‍ (പെരിങ്ങോം), കെ.പി.പീതാംബരന്‍(പാടിയോട്ടുചാല്‍) എന്നിവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.