പീഡനം: യുവാവിനെതിരെ കേസ്

Sunday 1 July 2018 2:20 am IST

 

കണ്ണൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ വനിതാ പോലീസ് കേസെടുത്തു. ചാലാട് പള്ളിയാംമൂലയിലെ ചാലില്‍ കാവിനടുത്തുള്ള സനലിനെതിരെ(35)യാണ് കേസ്. കഴിഞ്ഞദിവസം സകൂള്‍ വിട്ട് വീട്ടിലേക്ക് പോകവേ റോഡരികില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് അസഭ്യം പറയുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. ഇതിന് മുമ്പും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. എസ്‌ഐ മല്ലികയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോക്‌സോ പ്രകാരം ഇയാളുടെ പേരില്‍ കേസെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.