കേരളത്തിലെത്തിക്കുന്ന മത്സ്യം പൂര്‍ണമായും പരിശോധിക്കും. മുഖ്യമന്ത്രി

Sunday 1 July 2018 2:20 am IST

 

കണ്ണൂര്‍: കേരളത്തിലേക്ക് എത്തിക്കുന്ന മത്സ്യം പരിശോധിക്കുന്ന നടപടി പൂര്‍ണതയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം താഴെ ചമ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാം കഴിക്കുന്ന പലതിലും വിഷാംശം കണ്ടെത്തുകയാണ്. സുരക്ഷിതമെന്ന് മത്സ്യം കഴിക്കുന്നവര്‍ കരുതുന്ന മത്തി കഴുകിയപ്പോഴാണ് ഒരു സ്ത്രീയുടെ സ്വര്‍ണ മോതിരം വെളുത്തു പോയത്. നാം എന്തൊരു ചുറ്റുപാടിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കുക. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. എ.എന്‍. ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ഹാള്‍, വെര്‍ച്വല്‍ ക്ലാസ് റൂം എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ  ഉദ്ഘാടനം ചെയ്തു  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.