ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുളള കാലാവധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് 2019 മാര്‍ച്ച് 31 വരെ നീട്ടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അവസാന തീയതിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇത് അഞ്ചാം തവണയാണ് തീയതി നീട്ടുന്നത്.
2017 ജൂലൈ 31 ആയിരുന്നു ആദ്യം അവസാന തീയതിയായി കേന്ദ്രം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ആഗസ്റ്റ് 31, ഡിസംബര്‍ 31, 2018 മാര്‍ച്ച് 31, ജൂലൈ 31 എന്നിങ്ങനെ നീട്ടിയിരുന്നു. ആദായ നികുതി അടക്കുന്നതിനുള്ള പോര്‍ട്ടലിലൂടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാം. ഇതിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നല്കിയാല് മതി.
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ച് 31ന് ശേഷം ആദായ നികുതി അടയ്ക്കാന്‍ സാധിക്കില്ല. പുതിയ പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് 16.5 കോടി പാന്‍ കാര്‍ഡുകളും 87.79 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിച്ചതായി മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: