പോർച്ചുഗലിനെ മടക്കി യുറുഗ്വയ്

Sunday 1 July 2018 8:06 am IST

മോസ്കോ: യുറുഗ്വയ്‌ക്കെതിരെ 2-1ന്റെ തോല്‍വി ഏറ്റുവാങ്ങി റൊണോള്‍ഡോയും സംഘവും റഷ്യന്‍ ലോകകപ്പിന്റെ പടിയിറങ്ങി.  കവാനിയുടെ ഇരട്ട ഗോളുകളാണ് പോര്‍ച്ചുഗലിന് തോല്‍വി സമ്മാനിച്ചത്. 7, 62 മിനിറ്റുകളിലായിരുന്നു കവാനിയുടെ ഷോട്ടുകൾ പോർച്ചുഗലിൻ്റെ വല കുലുക്കിയത്. 

55-ാം മിനിറ്റില്‍ പെപ്പെ പോര്‍ച്ചുഗലിനായി ആശ്വാസ ഗോള്‍ നേടി. യുറൂഗ്വേ തീര്‍ത്ത പ്രതിരോധത്തെ ഭേദിക്കാന്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനുമായില്ല.  അത്രയ്ക്കും പഴുതടച്ചായിരുന്നു യുറുഗ്വേയുടെ പ്രതിരോധ നിര. ഒടുവില്‍ 62-ാം മിനിറ്റില്‍ കവാനി യുറുഗ്വേയ്ക്കായി വിജയഗോള്‍ കണ്ടെത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.