പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിജയ് മല്യ: വിമർശിച്ച് ബിജെപി

Sunday 1 July 2018 10:01 am IST
കോണ്‍ഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മല്യ അതിപ്പോള്‍ പരസ്യമായി എന്നു മാത്രം. കോണ്‍ഗ്രസ് ഭരണകാലത്താണ് ബാങ്കുകളില്‍ നിന്ന് മല്യയ്ക്ക് പണം ലഭിച്ചത്- ബിജെപി ആരോപിച്ചു

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കള്ളപ്പണത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ റീട്വീറ്റ് ചെയ്ത് വിവാദ വ്യവസായി വിജയ് മല്യ. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു ബിജെപി. 'വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യമെന്നാണ്' ഇതിനെ ബിജെപി വക്താവ് അനില്‍ ബാലുനി വിമര്‍ശിച്ചത്.

കോണ്‍ഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മല്യ അതിപ്പോള്‍ പരസ്യമായി എന്നു മാത്രം. കോണ്‍ഗ്രസ് ഭരണകാലത്താണ് ബാങ്കുകളില്‍ നിന്ന് മല്യയ്ക്ക് പണം ലഭിച്ചത്- ബിജെപി ആരോപിച്ചു

സ്വിസ് അക്കൗണ്ടിലെ നിക്ഷേപത്തെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മോദിക്കെതിരെ അദ്ദേഹം പറഞ്ഞ പ്രസ്താവന രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.  'രാഹുലിന്റെ ഈ ട്വീറ്റ് വിജയ് മല്യ റീട്വീറ്റ് ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.