കൊച്ചി: കളമശേരി സ്കൂളില്‍ വാതകചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികളെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശേരി സെന്റ് പോള്‍സ് സ്കൂളിലാണ് വാതകചോര്‍ച്ച ഉണ്ടായത്. 15 വിദ്യാര്‍ത്ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂളിലെ ശാസ്ത്ര പ്രദര്‍ശനത്തിനിടെയാണ് വാതക ചോര്‍ച്ച ഉണ്ടായത്. പരീക്ഷണത്തിനിടെ ഒരു കുട്ടിയുടെ കൈയില്‍ നിന്നും വാതക കുപ്പി താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് ഇത് ചെറിയ തോതില്‍ തീപിടിത്തത്തിനും ഇടയാക്കി. ഇത് വാതകം പടരാന്‍ ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: