പരാതിയില്‍ ഉറച്ച് കന്യാസ്ത്രീ; അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും

Sunday 1 July 2018 11:14 am IST
2014 മേയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘം ഇന്ന് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തും. വൈക്കം ഡിവൈഎസ്പിക്കാണ് കോട്ടയം എസ്പി അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അനുമതി തേടിയ ശേഷം മഠത്തിലെത്തിയായിരിക്കും കന്യാസ്ത്രീയുടെ മൊഴിയെടുക്കുക. 

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് പോലീസ് മൂന്നുതവണ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരാതിയില്‍ നിന്ന് കന്യാസ്ത്രിയെ പിന്‍വലിക്കാന്‍ സഭാതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അനുനയ ശ്രമങ്ങള്‍ക്കായി ജലന്ധറില്‍നിന്നുള്ള സംഘം കേരളത്തിലെത്തുന്നുണ്ടെന്ന് സൂചനയുണ്ട്.

കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയത്. 2014 മേയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.