വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം ഗൗരവതരം

Sunday 1 July 2018 2:33 pm IST
കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് രംഗത്തെത്തിയിരുന്നത്.

ന്യൂദല്‍ഹി: ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം ഗൗരവതരമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംഭവത്തിന്റെ നിജസ്ഥിതി എത്രയും വേഗം പുറത്ത് വരണം. കുമ്പസാരം വളെര പവിത്രമായ ഒന്നാണെന്നും അത് ദുരുപയോഗം ചെയ്തുവെന്ന ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് രംഗത്തെത്തിയിരുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍ക്കും ദല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ക്കുമെതിരെയാണ് ആരോപണം.

സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയരായവരെ സഭ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷിക്കുന്നതിനായി പ്രത്യേക കമ്മീഷനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണം തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സഭാവൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.