ന്യൂദല്‍ഹി: മലയാളിയും ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ തെലുങ്കാന, ആന്ധ്ര ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
പാറ്റ്ന ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റീസ് അജയ് കുമാര്‍ ത്രിപാഠിയെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസാക്കിയും നിയമിച്ചിട്ടുണ്ട്. സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ പ്രകാരമാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നടപടി.
കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു തോട്ടത്തില്‍ ബി. രാധാകൃഷ്ണന്. ജൂലൈ 16നു ഹൈദരാബാദിലെത്തി ചുമതലയേല്‍ക്കണമെന്ന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: