ജുവലറിയില്‍ മോഷണം; 27 ലക്ഷത്തിന്റെ സ്വര്‍ണം നഷ്ടമായി

Monday 2 July 2018 1:12 am IST
ജുവലറി ബോക്‌സിലാക്കിയ ആഭരണങ്ങള്‍ ലോക്കറിലുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. മുഖം മറച്ച്, പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷ്ടാവ് ജുവലറിയില്‍ കടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ജുവലറിയിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ആലപ്പുഴ: നഗരഹൃദയമായ മുല്ലയ്ക്കലിലെ  ജുവലറിയില്‍നിന്ന് 27 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. അമ്മന്‍കോവില്‍ തെരുവിലെ സംഗീത ജുവലറിയിലാണ് കവര്‍ച്ച നടന്നത്.  550 ഗ്രാം സ്വര്‍ണവും 400 ഗ്രാം സ്വര്‍ണ കട്ടികളുമടക്കം 950 ഗ്രാമോളം സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

  ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണം. ജുവലറിയുടെ ഷട്ടറുകള്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കറില്‍ രണ്ടു കിഴികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ജുവലറി ബോക്‌സിലാക്കിയ ആഭരണങ്ങള്‍ ലോക്കറിലുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. മുഖം മറച്ച്, പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷ്ടാവ് ജുവലറിയില്‍ കടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ജുവലറിയിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

രാവിലെ ജുവലറി തുറക്കാന്‍ എത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ജുവലറിയിലെത്തി തെളിവെടുപ്പ് നടത്തി. പോലീസ് നായയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു.  സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. 

നഗരത്തിലെ ഇലയില്‍, പുന്നയ്ക്കല്‍ ജുവലറികളുടെ ഷട്ടറുകള്‍ മോഷ്ടാക്കള്‍ തകര്‍ത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇലയില്‍ ജുവലറിയുടെ ഷട്ടര്‍ തകര്‍ത്ത മോഷ്ടാവ് ഗ്ലാസ്സും തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.