കളമശ്ശേരി: ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗവും ഇഎസ്ഐ കോര്പ്പറേഷന് മെമ്പറുമായ വി.രാധാകൃഷ്ണനെ ഇഎസ്ഐ കോര്‍പ്പറേഷന്റെ ഉന്നത അധികാര നയരൂപീകരണ സമിതിയായ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
നിലവിലുള്ള ഇഎസ്ഐ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പര്‍മാരില്‍ നിന്നാണ് തെരഞ്ഞെടുത്തത്. തൊഴിലാളി പ്രതിനിധിയായാണ് കമ്മിറ്റിയില്‍ എത്തിയത്. ഈ കമ്മിറ്റിയില്‍ എത്തുന്ന ആദ്യ മലയാളി കൂടിയാണ് രാധാകൃഷ്ണന്. അഞ്ചു വര്‍ഷമായി കോര്പ്പറേഷന് മെമ്പറായി പ്രവര്‍ത്തിക്കുന്നു. ഇഎസ്ഐ മേഖലയിലെ പല മാറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജൂലൈ 12ന് ദല്‍ഹിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: