ആലപ്പുഴ: സംസ്ഥാനത്തെ 100 പോലീസ് സ്റ്റേഷനുകള്‍ ഈവര്‍ഷം സ്മാര്‍ട്ട് സ്റ്റേഷനുകളാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്തി കേരളപോലീസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുന്നപ്ര പോലിസ് സ്റ്റേഷനെ ആലപ്പുഴ ജില്ലയിലെ ആദ്യ മാതൃക പോലീസ് സ്റ്റേഷനായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസിനെ നാട്ടുകാര്‍ പേടിക്കണ്ട കാര്യമില്ല. കുറ്റവാളികള്‍ മാത്രം പേടിച്ചാല്‍ മതി. വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി പോലീസ് കാണണം. വിമര്‍ശനം സേനയെ മെച്ചപ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു. സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകകളുടെ പരിധിയില്‍ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ക്ക് മുന്നിലെത്തി പൊതുജനത്തിന് പരാതികള്‍ ബോധിപ്പിക്കാം.
സ്റ്റേഷനില്‍ എത്താതെ തന്നെ ജനങ്ങള്‍ക്ക് പരാതികള്‍ രേഖപെടുത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. കുട്ടികള്‍ക്ക് കളിക്കാന്‍ സ്ഥലം, സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും സഹായകേന്ദ്രങ്ങള്‍, വിവിധ പ്രശ്നങ്ങള്‍ക്കുള്ള കൗണ്‍സലിങ് സെന്റര്‍, പരാതി പരിഹാരത്തിന് വേഗം കൂട്ടാന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തുടങ്ങിയ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ അണിനിരക്കുന്നു എന്നതാണ് മാതൃക പോലീസ് സ്റ്റേഷന്റെ പ്രത്യേകത.
ചടങ്ങില്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ അധ്യക്ഷയായി. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്, ആലപ്പുഴ ഡിവൈഎസ്പി പി.വി.ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: