ബിഎസ്‌സി, എംഎസ്‌സി സ്‌പോര്‍ട്‌സ് കോച്ചിംഗ്

Monday 2 July 2018 1:20 am IST

ഇംഫാല്‍ നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് (ബിപിഇഎസ്), ബിഎസ്‌സി, എംഎസ്‌സി-സ്‌പോര്‍ട്‌സ് കോച്ചിംഗ്, എംഎ സ്‌പോര്‍ട്‌സ് സൈക്കോളജി കോഴ്‌സുകളില്‍ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. ബിഎസ്‌സി, ബിപിഇഎസ് കോഴ്‌സുകളില്‍ 50 സീറ്റുകള്‍ വീതവും എംഎ, എംഎസ്‌സി കോഴ്‌സുകളില്‍ 20 സീറ്റുകള്‍ വീതവുമുണ്ട്.

പഠന കാലാവധി: ബിപിഇഎസ്- 3 വര്‍ഷം. ബിഎസ്‌സി- 4 വര്‍ഷം. എംഎ; എംഎസ്‌സി 2 വര്‍ഷം. അപേക്ഷാഫീസ് 300 രൂപ.

ബാച്ചിലേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളില്‍ പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംഎസ്‌സി സ്‌പോര്‍ട്‌സ് കോച്ചിംഗില്‍ അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബോക്‌സിംഗ്, ഫുട്‌ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവയിലാണ് പരിശീലനം. യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ സ്‌പോര്‍ട്‌സ് കോച്ചിംഗ്ബിരുദം അല്ലെങ്കില്‍ ബിരുദവും സ്‌പോര്‍ട്‌സ് കോച്ചിംഗ് ഡിപ്ലോമ/ബിപിഎഡ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടാകണം. എംഎ സ്‌പോര്‍ട്‌സ് സൈക്കോളജി കോഴ്‌സ് പ്രവേശനത്തിന് സൈക്കോളജിയില്‍ 50% മാര്‍ക്കില്‍ കുറയാത്ത ബിരുദം വേണം. സൈക്കോളജി ഒരു വിഷയമായി ബിരുദമെടുത്തവരെയും പരിഗണിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.yas.nic.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.