മോസ്ക്കോ: ഉറുഗ്വെക്കെതിരായ മത്സരത്തില്‍ റഷ്യന്‍ ആരാധകര്‍ വിവേചനപരമായ ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് ആതിഥേയരായ റഷ്യയില്‍ നിന്ന് പതിനായിരം അമേരിക്കന്‍ ഡോളര്‍ പിഴ ഈടാക്കാന്‍ ഫിഫ തീരുമാനിച്ചു.
സമാറയില്‍ നടന്ന ഉറുഗ്വെ -റഷ്യ മത്സരത്തിലാണ് റഷ്യന്‍ ആരാധകര്‍ നവ നാസി ബാനര്‍ പ്രദര്‍ശിപ്പിച്ചത്. മത്സരത്തില്‍ റഷ്യ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോറ്റു.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിഫയുടെ അച്ചടക്ക സമിതിയാണ് റഷ്യയില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്്സെര്ബിയ ഇരുപതിനായിരം ഡോളര്‍ പിഴയായി നല്‍കണമെന്നും അച്ചടക്ക സമിതി ഉത്തരവിട്ടു. ബ്രസീലിനെതിരായ മത്സരത്തില്‍ ആരാധകര്‍ രാഷ്ട്രീയ ബാനര്‍ പ്രദര്‍ശിപ്പിച്ചതിനാണ് പിഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: