തോല്‍വിയിലും ആരാധകരുടെ മനം കവര്‍ന്ന് റൊണാള്‍ഡോ

Monday 2 July 2018 1:31 am IST

മോസ്‌ക്കോ: പോര്‍ച്ചുഗലിന്റെ തോല്‍വിയിലും റൊണാള്‍ഡോയുടെ   സ്‌പോര്‍ടസ്മാന്‍ സ്പിരിറ്റ്  ആരാധകരുടെ മനം കവര്‍ന്നു. മത്സരത്തിനിടെ പരിക്കേറ്റ ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയെ താങ്ങിപ്പിടിച്ച്  റൊണാള്‍ഡോ കളിക്കളത്തിന് പുറത്തേയ്ക്ക് നയിച്ചു.

കവാനിയുടെ രണ്ട് ഗോളുകളാണ് റൊണാള്‍ഡോയുടെയും പോര്‍ച്ചുഗലിന്റെയും ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തുകളഞ്ഞത്.   

62-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയതോടെയാണ് കവാനിക്ക് പരിക്കേറ്റത്. മുടന്തി നടന്ന കവാനിയെ ഓടിയെത്തിയ റൊണാള്‍ഡോ തോളില്‍ കൈയിട്ട് പിടിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി.

റൊണാള്‍ഡോയുടെ ഈ പ്രവൃത്തിയെ സമൂഹ മാധ്യമങ്ങള്‍ ഏറെ പുകഴ്ത്തി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ഉത്തമ ഉദാഹരമാണിതെന്നാണ് വിശേഷിക്കപ്പെട്ടത്. പോര്‍ച്ചുഗല്‍ മത്സരം തോറ്റെങ്കിലും ഈ പ്രവര്‍ത്തികൊണ്ട് റൊണാള്‍ഡോ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ഏഴാം മിനിറ്റിലാണ് കവാനി ആദ്യ പോര്‍ച്ചുഗല്‍ വല കുലുക്കിയത്. 62-ാം മിനിറ്റില്‍ നിര്‍ണായക ഗോളിലൂടെ ഉറുഗ്വെയ്ക്ക് വിജയവും സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.