തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ വിഷയത്തില്‍ ഗൗരവമായ അന്വേഷണവും പെട്ടെന്നുള്ള നടപടികളുമാണ് വേണ്ടതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വെള്ളനാട് മിത്രാനികേതന് കൃഷി വിജ്ഞാന കേന്ദ്രയുടെ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എല്ലാ കേസുകളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നില്ല. കേരളാ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ മാത്രം മറ്റു ഏജന്‍സിയെ കുറിച്ച് ചിന്തിച്ചാല്‍ മതി. പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ആറന്മുള തുടങ്ങിയ ഇടങ്ങളിലെ പദ്ധതിയ്ക്ക് വേഗം പോര. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരം ക്ഷേത്രത്തിന് സമീപത്തായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഹൈടെക് സുരക്ഷ ഒരുക്കിക്കൊണ്ടുള്ള കെട്ടിടം പണിത് അവിടെ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. 300 കോടി മുതല്‍ മുടക്കുന്ന മ്യൂസിയത്തിന്റെ ഡിസൈന്‍ ആര്‍ക്കിടെക്റ്റുകളുമായി കൂടി ആലോചിച്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാജകുടുംബാംഗങ്ങള്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: