കൊച്ചി: കോട്ടയം- ഏറ്റുമാനൂര്‍ ഭാഗത്തു റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഈ മാസം 14 വരെ നിയന്ത്രണം തുടരും.
ഇന്നു മുതല്‍ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തില്‍നിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചര്‍ 45 മിനിറ്റ് വൈകിയാണു പുറപ്പെടുക. കൊല്ലം ജംഗ്ഷനില്‍നിന്ന് രാവിലെ 11.10നു പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു ഒരു മണിക്കൂറും 25 മിനിറ്റും വൈകും.
ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസും, കുറുപ്പന്തറ-വൈക്കം റോഡ് ഭാഗത്ത് 20 മുതല്‍ 25 മിനിറ്റുവരെ പിടിച്ചിടും. കോര്‍ബ-തിരുവനന്തപുരം ദ്വൈവാര എക്സ്പ്രസ് ഇന്ന് ഏറ്റുമാനൂരില്‍ 20 മിനിറ്റ് പിടിച്ചിടും. 6,9,13 തീയതികളിലും നിയന്ത്രണം തുടരും. ഡെറാഡൂണ്‍-കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ജൂലൈ നാലിനും 11നും ഏറ്റുമാനൂരില്‍ 20 മിനിറ്റ് പിടിച്ചിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: