അഫ്ഗാന്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

Monday 2 July 2018 10:39 am IST
സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യ തയാറാണെന്നും മോദി പറഞ്ഞു.

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യ തയാറാണെന്നും മോദി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ സിഖ്, ഹിന്ദു മതവിഭാഗക്കാരെ ലക്ഷ്യമിട്ടു ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ജലാലാബാദിലായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ 20 പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും ഹിന്ദു-സിഖ് വിഭാഗത്തില്‍പ്പെട്ടവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.