പാടശേഖരം കുഴിച്ച് സിലിക്ക മണലൂറ്റ്

Monday 2 July 2018 10:57 am IST

ആലപ്പുഴ: ആലപ്പുഴയില്‍ പാടശേഖരം കുഴിച്ച് സിലിക്ക മണലൂറ്റ്. മൂന്നേക്കര്‍ നെല്‍പ്പാടം വലിയ കുഴിയായി മാറി. ദേശീയ ജലപാതയ്ക്കായി മണല്‍ നീക്കം ചെയ്യുന്നതിന്റെ മറവിലാണ് ഈ കൊള്ള അരങ്ങേറുന്നത്. 88 ശതമാനം സിലിക്കയടങ്ങിയ മണലാണ് ഇങ്ങനെ കടത്തുന്നത്. നാല് കൊല്ലമായി കുഴിച്ചെടുക്കല്‍ തുടരുന്നു.  

പ്രദേശത്തെ ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം നിസാര വിലയ്ക്ക് വാങ്ങിയാണ് ഇവിടെ നിന്നും രാവും പകലും മണല്‍ കടത്തുന്നത്. ചേര്‍ത്തലയുടെ വടക്കന്‍ മേഖലകളായ പള്ളിപ്പുറം, തൈക്കാട്ടുശേരി തുടങ്ങി സ്ഥലങ്ങളില്‍നിന്ന് വര്‍ഷങ്ങളായി വന്‍തോതിലാണ് സിലിക്കാമണല്‍ കുഴിച്ചെടുക്കുന്നത്. ഇതോടെ പ്രദേശങ്ങളിലെ ഒഴുക്കുവെള്ളം നിലക്കുകയും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.