ഒമ്പതാംക്ലാസുകാരി ബലാത്സംഗത്തിനിരയായി; അമ്മയും കാമുകനും അറസ്റ്റില്‍

Monday 2 July 2018 12:12 pm IST

മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവറായ തിരൂര്‍ക്കാട് സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് അമ്മയെ അറസ്റ്റു ചെയ്തത്.

അമ്മയുടെ അറിവോടെ ഒരു വര്‍ഷമായി കുട്ടി ബലാത്സംഗത്തിന് ഇരയായിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ അമ്മ സഹായം ചെയ്തു നല്‍കിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈനാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പോലീസില്‍ വിവരം അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി സുഹൈല്‍ വിദ്യാര്‍ഥിനിയുമായി സൗഹൃദബന്ധം സ്ഥാപിച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍വച്ചും സമീപ പ്രദേശങ്ങളില്‍വച്ചും കുട്ടിയെ ഇയാള്‍ മാനഭംഗപ്പെടുത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.