'മാന്യമായ ഭാഷയില്‍ വിമര്‍ശിക്കൂ'; സുഷമാ സ്വരാജ്

Monday 2 July 2018 12:36 pm IST
ജനാധിപത്യത്തില്‍ വിവിധ അഭിപ്രായങ്ങളും വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ വിമര്‍ശനം മാന്യമായ ഭാഷയില്‍ ആവുമ്പോള്‍ കൂടുതല്‍ പ്രയോജനകരമാകുമെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി: വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലായിരിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ജനാധിപത്യത്തില്‍ വിവിധ അഭിപ്രായങ്ങളും വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ വിമര്‍ശനം മാന്യമായ ഭാഷയില്‍ ആവുമ്പോള്‍ കൂടുതല്‍ പ്രയോജനകരമാകുമെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

ഹിന്ദു-മുസ്ലീം ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ ഹിന്ദു മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ നടപടിയാണ് മന്ത്രിയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് ആധാരം. ഈ സംഭവത്തെ തുടര്‍ന്ന് വലിയ അധിക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നതായും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.ചില ട്വീറ്റിന്റെ മാതൃകകളും അവര്‍ പങ്കുവച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.